Aayiram Kannulla Malakha Lyrics
ആയിരം കണ്ണുള്ള മാലാഖ വാനിലായ്
ഈ രാവിതാകെ തിളങ്ങി നിൽക്കേ.
പോരുവാൻ ആശയുണ്ടേറെ കിളിക്കൂട്
മെയ്യുവാൻ നിൻറെയാ നെഞ്ചകത്തിൽ
കിളികളാം കുരുവികൾ കുറുകുന്ന കാട്ടിലെ
വിജനമാം പാതയിൽ നാം രണ്ടുപേർ
പകലേതും അറിയാതെ ഇരവേതും അറിയാതെ
വിരിയാത്ത പൂവിനെ കാത്തു നിൽപ്പൂ
പകലേതും അറിയാതെ ഇരവേതും അറിയാതെ
വിരിയാത്ത പൂവിനെ കാത്തു നിൽപ്പൂ
മൂകമീ വീതിയിൽ ഇരുളായി ഒഴുകുന്ന
മൗനത്തിൻ ഉള്ളിലെ വാക്കു മാത്രം
പറയാതെ ഒളിപ്പിച്ചു വെച്ചതിന്നാര്‍ക്കായി
അറിയാതെ ഞാനുമിന്നേറെയായി
പറയാതെ ഒളിപ്പിച്ചു വെച്ചതിന്നാര്‍ക്കായി
അറിയാതെ ഞാനുമിന്നേറെയായി
ആ..ആ...
ഉമ്മരപടികളിൽ കുങ്കുമം വീശുന്ന
പൊൻവെയിൽ കിരണങ്ങൾ എങ്ങുപോയി
ഉമ്മരപടികളിൽ കുങ്കുമം വീശുന്ന
പൊൻവെയിൽ കിരണങ്ങൾ എങ്ങുപോയി
ഇന്നൊരീ വഴികളിൽ കുളിരായി
പെയ്തൊരാ പെരുമഴക്കാലവും യാത്രയായി
എൻറെ യാത്രയിൽ ഞാനും ഇന്ന് ഏകനായി
എൻറെ യാത്രയിൽ ഞാനും ഇന്ന് ഏകനായി
Comments
Post a Comment